Today: 13 Feb 2026 GMT   Tell Your Friend
Advertisements
ജര്‍മ്മനിയിലേയ്ക്ക് നഴ്സിങ് റിക്രൂട്ട്മെന്റ് നോര്‍ക്ക ട്രിപ്പിള്‍ വിന്‍ എട്ടാം എഡിഷന്‍ ഇപ്പോള്‍ അപേക്ഷിക്കാം ; ലാസ്ററ് ഡേറ്റ് ഫെബ്രു 23
തിരുവന0പുരം: കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരള പദ്ധതിയുടെ എട്ടാം ഘട്ടത്തിലെ 250 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
ബി.എസ്.സി/ജനറല്‍ നഴ്സിങാണ് അടിസ്ഥാന യോഗ്യത. ബി.എസ്.സി/ പോസ്ററ് ബേസിക് ബി.എസ്.സി യോഗ്യതയുളളവര്‍ക്ക് ഒരു വര്‍ഷത്തേയും, ജനറല്‍ നഴ്സിങ് പാസ്സായവര്‍ക്ക് മൂന്നു വര്‍ഷത്തെയും പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്. അപേക്ഷകര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ക്ളിനിക്കല്‍ മേഖലയില്‍ ജോലി ചെയ്തിരിക്കണം.

അപേക്ഷിക്കുന്ന സമയത്ത് പരമാവധി കരിയര്‍ ഗ്യാപ്പ് ഒരു വര്‍ഷത്തിലധികം ആകരുത്. ഉയര്‍ന്ന പ്രായപരിധി 2026 മെയ് 31ന് 36 വയസ്സ് കവിയരുത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നോര്‍ക്ക റൂട്ട്സ്, എന്‍.ഐ.എഫ്.എല്‍ എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ച് 2026 ഫെബ്രുവരി 23 നകം അപേക്ഷ നല്‍കാവുന്നതാണ്.
ജിരിയാട്രിക്സ് സ്പെഷ്യാലിറ്റിയിലും വിദേശ രാജ്യങ്ങളില്‍ ക്ളിനിക്കല്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും, 200~ല്‍ അധികം ബെഡ്ഡുകളുള്ള ആശുപത്രികളിലോ മെഡിക്കല്‍ കോളേജുകളിലോ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കും. വയോജന പരിചരണത്തില്‍ ജീരിയാട്രിക്സ് അല്ലെങ്കില്‍ ദീര്‍ഘകാല പരിചരണം, ആശുപത്രിക്ക് പുറത്തുളള ഹോം കെയര്‍/നഴ്സിംഗ് ഹോം, പ്രത്യേകിച്ച് ഇന്‍~പേഷ്യന്റ് പരിചയമോ ഷിഫ്റ്റ് അടിസ്ഥാനത്തിലുള്ള പ്രവൃത്തി പരിചയമോ ഉണ്ടായിരിക്കണം.

ഐ.സി.യു (ICU), ഇന്‍റര്‍മീഡിയറ്റ് കെയര്‍ യൂണിറ്റ് (IMC), ജനറല്‍ വാര്‍ഡ്, സര്‍ജിക്കല്‍മെഡിക്കല്‍ വാര്‍ഡുകള്‍, ന്യൂറോളജി, ഓങ്കോളജി, ഓര്‍ത്തോപീഡിക്സ് എന്നിവയിലെ പ്രവൃത്തി പരിചയവും പരിഗണിക്കും; എന്നാല്‍ എമര്‍ജന്‍സി വിഭാഗം, എന്‍.ഐ.സി.യു (NICU), പീഡിയാട്രിക്സ്, പി.ഐ.സി.യു (PICU), സ്കൂള്‍ നഴ്സിംഗ്, വാക്സിനേഷന്‍ നഴ്സിംഗ്, കമ്മ്യൂണിറ്റി ഹെല്‍ത്ത് എന്നിവയില്‍ മാത്രം പരിമിതമായ പ്രവൃത്തി പരിചയം പരിഗണിക്കപ്പെടുകയില്ല.

പദ്ധതിയിലേയ്ക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജര്‍മ്മന്‍ ഭാഷ പരിജ്ഞാനം നിര്‍ബന്ധമില്ല. പ്രാഥമിക തല അഭിമുഖത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ജര്‍മന്‍ ഭാഷയില്‍ ബി 1 ലെവല്‍ പരിശീലനം നേടേണ്ടതാണ്. A2 ലെവലില്‍ 70% നേടുന്ന ഉദ്യോഗാര്‍ത്ഥികളെ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തുന്നതും കോഴ്സ് ഫീ തിരികെ നല്‍കുന്നതുമാണ്. 70% മാര്‍ക്കോടെ ആ1 ലെവല്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കോഴ്സ് ഫീയുടെ ബാക്കി തുക തിരികെ നല്‍കുന്നതുമാണ്.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിമാന ടിക്കറ്റ് ഉള്‍പ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്. കേരളീയരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാകും ട്രിപ്പിള്‍ വിന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക.

നോര്‍ക്ക റൂട്ട്സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ളോയ്മെന്‍റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്‍റര്‍നാഷണല്‍ കോ~ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍ കേരള.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471~2770577, 2770536, 2770540, 2770548 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ളോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91~8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
- dated 13 Feb 2026


Comments:
Keywords: Germany - Otta Nottathil - norka_germany_tripplewin_recruitment_nursing_feb_23_2026 Germany - Otta Nottathil - norka_germany_tripplewin_recruitment_nursing_feb_23_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
മ്യൂണിക്കില്‍ ലോക സുരക്ഷാ സമ്മേളനം Recent or Hot News
തുടര്‍ന്നു വായിക്കുക
സുരക്ഷാ വീഴ്ച്ച ; കൊളോണ്‍~ബോണ്‍ വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
തകര്‍ന്ന സ്വപ്നനങ്ങള്‍: ജര്‍മ്മനിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ചൂഷണം ചെയ്യപ്പെടുന്നത് എങ്ങനെ ? Recent or Hot News
തുടര്‍ന്നു വായിക്കുക
ഇസ്ളാമിക തീവ്രവാദ ഭീഷണി" ജര്‍മനിയിലെ കാര്‍ണിവല്‍ ആഘോഷത്തിന് മുന്നറിയിപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ ൈ്രഡവിംഗ് ലൈസന്‍സ് വിപ്ളവം ചെലവു കുറഞ്ഞ നിര്‍ദ്ദേശങ്ങളുമായി ലൈസന്‍സ് പരീക്ഷ പുതിയ രൂപത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
ലുഫ്താന്‍സ പൈലറ്റുമാരും ക്യാബിന്‍ ക്രൂവും വ്യാഴാഴ്ച പണിമുടക്കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us